യുപിയില്‍ കനത്ത മഴ: 114 മരണം

ലഖ്നൗ ഒക്ടോബര്‍ 1: കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ ഇത് വരെ മരണം 114 ആയി. അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഗ്ര, ഫിറോസബാദ്, കനൗജ്, കാന്‍പൂര്‍ ദേഹാട്, കാന്‍പൂര്‍ നഗര്‍, ഉന്നാവോ എന്നീ ജില്ലകളിലാണ് അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത.

സംസ്ഥാനത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളിലായി തിങ്കളാഴ്ച പെയ്ത മഴയിലും, വെള്ളപ്പൊക്കത്തിലുമായി 15 പേര്‍ മരിച്ചു. ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വ്യക്തമാക്കി. പ്രദേശത്തുണ്ടായ മഴയില്‍ 294 വീടുകള്‍ക്ക് നാശം സംഭവിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷ്ണര്‍ ജിഎസ് പ്രിയദര്‍ശിനി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കാനും യോഗി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →