ന്യൂഡല്‍ഹി സെപ്റ്റംബര്‍ 28: പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്. ജീവിതത്തില്‍ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് അവരുടെ 90-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കോവിന്ദ് ട്വീറ്റ് ചെയ്തു. പ്രധാനമായും മറാത്തി, ഹിന്ദി, ബംഗാളി ഭാഷകളില്‍ ആയിരത്തിലധികം സിനിമാ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1989ല്‍ ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. 2001ല്‍ ഭാരത് രത്ന നല്‍കി രാജ്യം ആദരിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രകാശ് ജാവദേക്കറും ലതാ മങ്കേഷ്കറിന് ആശംസകള്‍ നേര്‍ന്നു.