ബംഗളൂരു സെപ്റ്റംബര്‍ 28: ഡിസംബര്‍ 5ന് 15 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച് ഡി കുമാരസ്വാമിയും പിന്തിരിഞ്ഞു. നേരത്തെ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നു. അയോഗ്യരായ 17 എംഎല്‍എ കേസില്‍ കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
മാതൃക പെരുമാറ്റച്ചട്ടത്തെക്കുറിച്ചും മറ്റ് അനുബന്ധ വിഷയങ്ങളെക്കുറിച്ചും വ്യക്തയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുന്നതെന്നും ഭരണഘടനപരമായ അതോറിറ്റിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാകുന്നതെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
കമ്മീഷന്‍, ബിജെപിയുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണെന്നതിന് മറ്റൊരു ഉദാഹരണമാണിതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സ് തയ്യാറാണ്, എന്നാല്‍ കമ്മീഷന്‍റെ നീക്കം സംശയത്തിന് ഇടയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.