ന്യൂഡല്‍ഹി സെപ്റ്റംബര്‍ 27: പ്രതികാര രാഷ്ട്രീയത്തിന്‍റെ ഏറ്റവും പുതിയ നേതാവാണ് ശരദ് പവാറെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരാകാനിരിക്കയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് നടപടിയെന്നതും രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രതികാര രാഷ്ട്രീയത്തിന്‍റെ ഏറ്റവും പുതിയ പ്രതിപക്ഷ നേതാവാണ് ശരദ് പവാര്‍ ജി, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പാണ് ഈ നടപടിയെന്നത് രാഷ്ട്രീയ അവസരവാദത്തിന്‍റെ ആവര്‍ത്തനമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി തന്‍റെ പേര് ആരോപിച്ചതിനാല്‍ ഇഡിക്ക് മുമ്പാകെ സ്വമേധയ ഹാജരാകുമെന്ന് പവാര്‍ ബുധനാഴ്ച സംസാരിച്ചിരുന്നു.