റെയില്‍വേ നിയമന പരീക്ഷകള്‍ നടത്താനുള്ള സാധ്യതകള്‍ വിലയിരുത്തി റെയില്‍വേ

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 26: റെയില്‍വേയിലേക്കുള്ള നിയമന പരീക്ഷകള്‍ നടത്തുന്നതിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് (ആര്‍ആര്‍ബി) പരീക്ഷകള്‍ നിയന്ത്രിക്കുന്ന ഏജന്‍സികളുമായി വ്യാഴാഴ്ച അവതരണ യോഗം നടത്തും. ഏകദേശം 1.5 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് റെയില്‍വേ നല്‍കുന്നത്. പ്രതിവര്‍ഷം ലക്ഷകണക്കിന് പരീക്ഷ അപേക്ഷകളാണ് റെയില്‍വേ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷയ്ക്ക് 1.89 കോടി പരീക്ഷാര്‍ഥികള്‍ പരീക്ഷ എഴുതിയത് ചരിത്രമായിരുന്നു.

അത്തരത്തിലുള്ള വലിയ പരീക്ഷകള്‍ നടത്തുന്നത് ആശങ്കാജനകമാണ്. അത് കൊണ്ട് തന്നെ പരീക്ഷ നിയന്ത്രിത ഏജന്‍സികളുമായി അതിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യണം. ഇന്ത്യയിലുടനീളമുള്ള ഏജന്‍സികള്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം