ഇസ്ലാമാബാദ് സെപ്റ്റംബര്‍ 20: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സെപ്റ്റംബര്‍ 23ന് കാണാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനാണ് ഖാന്‍ യുഎസ്സിലെത്തുന്നത്. ഉന്നതസ്ഥാനം വഹിച്ചതിന് ശേഷമുള്ള യുഎസ്സിലേക്കുള്ള ഖാന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ഖാനും ട്രംപുമായുള്ള കൂടിക്കാഴ്ച. യുഎന്‍ സഭയിലും ട്രംപുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയിലും കാശ്മീര്‍ പ്രശ്നം ഖാന്‍ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.