ഹാൽദിയ സെപ്റ്റംബർ 20: കിഴക്കൻ മെഡിനിപൂരിലെ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എച്ച്പിഎൽ) നഫ്ത യൂണിറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് 15 തൊഴിലാളികൾക്ക് പൊള്ളലേറ്റതായിഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുറഞ്ഞത് 15 തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അവരെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
പശ്ചിമ ബംഗാളിലെ പെട്രോകെം കേന്ദ്രമായ എച്ച്പിഎല്ലിന്റെ നാഫ്ത യൂണിറ്റിലാണ് രാവിലെ 11 മണിയോടെ തീപിടിത്തം ആദ്യം കണ്ടത്. എച്ച്പിഎല്ലിന്റെ അഗ്നിശമന യൂണിറ്റിനുപുറമെ, സമീപത്തെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള അഗ്നിശമന വാഹനങ്ങളും തീജ്വാലകളെ നേരിടാനായെത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.