നാസിക് സെപ്റ്റംബര്‍ 19: ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവയുടെ പ്രശ്നങ്ങള്‍ ഒടുവില്‍ നീങ്ങുന്നത് സംതൃപ്തി നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പറഞ്ഞു. ഇനി നാം ഒത്തൊരുമിച്ചൊരു പുതിയ കാശ്മീരിനെ നിര്‍മ്മിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് നാസിക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കാശ്മീര്‍, ലഡാക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ശ്രമങ്ങള്‍ നടത്തും. രാഷ്ട്രം അതിലേക്ക് നീങ്ങുന്നതില്‍ താന്‍ സംതൃപ്തനാണ്. മോദി പറഞ്ഞു.