ചെന്നൈ സെപ്റ്റംബർ 18 :വനിതാ ടെക്കിയുടെ കുടുംബത്തെ ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ബുധനാഴ്ച സന്ദര്‍ശിച്ചു. ബാനര്‍ വീണത് മൂലം, വാട്ടര്‍ടാങ്കറിന്‍റെ അടിയില്‍പെട്ട് മരിച്ച സുഭസ്രിയുടെ കുടുംബത്തെ, അവരുടെ വസതിയിൽ വച്ച് സ്റ്റാലിൻ ആശ്വസിപ്പിച്ചു.
പാർട്ടിയെ പ്രതിനിധീകരിച്ച് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച സ്റ്റാലിൻ താൻ ബാനർ സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞു. അനുമതി ലഭിക്കാതെ പാർട്ടി ബാനറുകൾ സ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി. ഡിഎംകെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ബാനറുമായി ബന്ധപ്പെട്ട അപകടത്തിൽ കോയമ്പത്തൂരിൽ നിന്ന് ഇതിനകം ഒരു രഘുവിനെ ഞങ്ങൾക്ക് നഷ്ടമായി. ഇത്തരം സംഭവങ്ങളിൽ അവസാനത്തേത് സുഭശ്രിയുടെ മരണം ആയിരിക്കട്ടെ, ”അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.