ജംതാര സെപ്റ്റംബര്‍ 18: അനുച്ഛേദം 370-ാം വകുപ്പ് സംബന്ധിച്ച് നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ ജോഹര്‍ ജാന്‍ ആഷിര്‍വേഡ് യാത്ര ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ. രാജ്യത്തിന് അപകടകരമായ അനുച്ഛേദം റദ്ദാക്കി തങ്ങളുടെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജാര്‍ഖണ്ഡിലെയും, മഹാരാഷ്ട്രയിലെയും മറ്റും ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് മുന്‍പ് നിലപാട് വ്യക്തമാക്കണമെന്ന് ഷാ പറഞ്ഞു.