ഇന്ത്യയുടെ അതിര്‍ത്തി ചരിത്രം എഴുതും; സൂചന നല്‍കി രാജ്നാഥ്

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ചരിത്രം എഴുതുന്നതിനായി, പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ പ്രമുഖരുമായും നെഹ്റു മെമ്മോറിയല്‍ മ്യൂസിയം, ലൈബ്രറി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആര്‍ക്കൈവ്സ്, ആഭ്യന്ത്രമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവരുമായി സിങ് ചൊവ്വാഴ്ച യോഗം ചേര്‍ന്നു.

അതിര്‍ത്തിയുടെ നിര്‍മ്മാണം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള വശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതിര്‍ത്തികള്‍ നിര്‍മ്മിക്കുക, മാറ്റുക, സുരക്ഷാസേനയുടെ പങ്ക്, എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ അതിര്‍ത്തികളുടെ ചരിത്രം എഴുതുന്നതിന്‍റെ പ്രാധാന്യം സിങ് ഊന്നി പറഞ്ഞു.

ദേശീയ അതിര്‍ത്തികളെക്കുറിച്ചും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെയും കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കുന്നതിനുള്ള ആദ്യ പദ്ധതിയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →