കൊഡലയുടെ ശവസംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും

കൊഡല ശിവപ്രസാദ്

അമരാവതി സെപ്റ്റംബർ 17: ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത ആന്ധ്രപ്രദേശ് നിയമസഭ മുൻ സ്പീക്കർ കൊഡെല ശിവ പ്രസാദിന്റെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും.

ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കാൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചീഫ് സെക്രട്ടറി എൽ വി സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു.  തെലുങ്കുദേശം പാർട്ടി മുതിർന്ന നേതാവ് കൊഡല ശിവപ്രസാദ് ആറ് തവണ എം‌എൽ‌എ ആയിരുന്നു.

മൃതദേഹം ജന്മനാടായ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ നരസരോപേട്ടിലേക്ക് മാറ്റുകയായിരുന്നു. ശവസംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും.

Share
അഭിപ്രായം എഴുതാം