ത്രിപുരയിലെ വക്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു

രത്തന്‍ ലാല്‍ നാഥ്

അഗര്‍ത്തല സെപ്റ്റംബര്‍ 14: ഇടതുമുന്നണിയുടെ ഭരണകാലത്തെ നിലനിന്നിരുന്ന വഖഫ് സ്വത്തുകള്‍ സര്‍ക്കാര്‍ ഖാസ് ഭൂമിയിലേക്ക് മാറ്റിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ത്രിപുരയിലെ ബിജെപി-ഐപിഎഫ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. 771 വക്ഫ് സ്ഥാപനങ്ങിലുള്ള 1000 ഏക്കറിലധികം ഭൂമി വിവിധ അവസരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ശവക്കുഴികളും പള്ളികളും ഉള്‍പ്പെടുന്നു.

നിയമവിരുദ്ധം മാത്രമല്ല, ഭരണഘടന വ്യവസ്ഥകളുടെ ലംഘനവും തുടര്‍ന്നുള്ള നിയമങ്ങളും ലംഘിക്കുന്ന വക്ഫ് ഭൂമി പരിവര്‍ത്തന റിപ്പോര്‍ട്ട് കണ്ട് അത്ഭുതപ്പെട്ടെന്നും നിയമമന്ത്രി രത്തന്‍ ലാല്‍ നാഥ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം