അഗര്‍ത്തല സെപ്റ്റംബര്‍ 14: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധനവിന് ശേഷം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളുടെ ശമ്പളവര്‍ദ്ധനവ് ജനങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്.
പൊതുജനങ്ങള്‍ക്ക് ഡിഎ നിര്‍ത്തലാക്കിയിരുന്നു. പിന്നെയെങ്ങനെ പ്രതിനിധികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. സര്‍ക്കാരിന്റെ നടപടി ഉത്തരവാദിത്വമില്ലായ്മയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് സുഭാല്‍ ഭൗമിക് പറഞ്ഞു.മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ തീരുമാനത്തിനെ സിപിഐയും വിമര്‍ശിച്ചു.