ജലസംരക്ഷണം; ജലതീര്‍ത്ഥ പദ്ധതി ശക്തമായി മുന്നേറുന്നു

കൊല്‍ക്കത്ത സെപ്റ്റംബര്‍ 13: ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ടൊരു പദ്ധതിയാണ് ‘ജലതീര്‍ത്ഥ’. 2015ലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഈ സംരംഭം ആരംഭിച്ചത്. ബങ്കുര, ജാര്‍ഗം, പുരുലിയ തുടങ്ങിയ ജില്ലകളെ കേന്ദ്രീകരിച്ച് ജലസംരക്ഷണം എന്ന ലക്ഷ്യമായിട്ടാണ് പദ്ധതി ആരംഭിച്ചത്.

2011ല്‍ പ്രഖ്യാപിച്ച ജലധരോ, ജലഭരോ എന്നീ പദ്ധതികള്‍ക്ക് ജലതീര്‍ത്ഥ പദ്ധതി വന്നതിന്ശേഷമാണ് പ്രോത്സാഹനമുണ്ടായത്. ഈ പദ്ധതിക്കുശേഷമാണ് അരുവികളില്‍, തടാകങ്ങളില്‍, ടാങ്കുകളിലൊക്കെ ജലം നിലനിര്‍ത്താനായി ആരംഭിച്ചത്.

Share
അഭിപ്രായം എഴുതാം