ടോക്കിയോയില്‍ ചുഴലിക്കാറ്റില്‍ ഒരു മരണം, 36 പേര്‍ക്ക് പരിക്കേറ്റു

ടോക്കിയോ സെപ്റ്റംബര്‍ 9: ജപ്പാനിലുണ്ടായ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു, 36 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ മധ്യപ്രായത്തിലുള്ള സ്ത്രീയാണ് ശക്തമായ കാറ്റില്‍ മരിച്ചത്. ചിബ, ഷിസോക്ക, കനഗവ എന്നിവിടങ്ങളിലാണ് ഹാനികള്‍ രജിസ്റ്റര്‍ ചെയ്തത്.

കാറ്റ് ശമിച്ചെങ്കിലും, തിങ്കളാഴ്ച സ്കൂളുകളില്‍ ക്ലാസുകള്‍ വേണ്ടെന്ന് വെച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു വരുന്നു. ട്രെയിന്‍- വിമാന സര്‍വ്വീസുകള്‍ താമസം നേരിട്ടു. ചുഴലിക്കാറ്റ് ഇപ്പോള്‍ പെസഫിക് സമുദ്രത്തേക്ക് നീങ്ങുകയാണ്.

Share
അഭിപ്രായം എഴുതാം