ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമികള്‍ 29 പേരെ വധിച്ചു

ഔഗാഡോ സെപ്റ്റംബര്‍ 9: ബുര്‍ക്കിന ഫാസോയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ബുര്‍ക്കിനയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഒരു കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ആക്രമണത്തില്‍ 14 പേരോളം കൊല്ലപ്പെടുകയും ചെയ്തു. ആദ്യ ആക്രമണം നടന്നതിന് 50 കിമീ ഇപ്പുറമാണ് രണ്ടാമത്തെത് നടന്നത്. ഭക്ഷണസാധനങ്ങളുമായി സൈക്കിളില്‍ പോയവരെയാണ് ഭീകരാക്രമികള്‍ വെടിവെച്ചത്.

സ്ഥലങ്ങളില്‍ സുരക്ഷയൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അന്‍സറുള്‍ ഇസ്ലാമും മുസ്ലീമിനെ പിന്തുണയ്ക്കുന്ന മറ്റൊരു സംഘവുമാണ് ആക്രമണങ്ങള്‍ക്ക് കാരണം.

Share
അഭിപ്രായം എഴുതാം