ലഖ്നൗ സെപ്റ്റംബര്‍ 9: മുന്‍ രാജസ്ഥാന്‍ ഗവര്‍ണറും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ കല്ല്യാണ്‍ സിങ് വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ചേര്‍ന്നു. കല്ല്യാണ്‍ തിങ്കളാഴ്ച ബിജെപിയില്‍ പുതിയ അംഗത്വമെടുത്തു.
ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര്യ ദിയോ സിങ്ങാണ് കല്ല്യാണിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കല്ല്യാണ്‍ സിങ്ങിനെപ്പോലെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവിന്‍റെ പുനഃസംഗമംപാര്‍ട്ടി അടിസ്ഥാനം വര്‍ദ്ധിപ്പിക്കുമെന്ന് ഡിയോ സിങ്ങ് പറഞ്ഞു.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍ എന്നും, നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമേ പ്രവര്‍ത്തിക്കുള്ളൂവെന്നും കല്ല്യാണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതെന്തും താന്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.