പാരിസ്ഥിതിക പ്രതിസന്ധിയില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല; ബിജെപി നേതാവ് സഹസ്രബുദ്ധെ

ഡോ വിനയ് സഹസ്രബുദ്ധെ

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: പാരിസ്ഥിതിക വെല്ലുവിളികള്‍ യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ അതില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, കഴിഞ്ഞ കാലഘട്ടങ്ങളില്‍പോലും ഇന്ത്യ അത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് വന്നതാണ്. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ വിനയ് സഹസ്രബുദ്ധെ തിങ്കളാഴ്ച പറഞ്ഞു.

ബിജെപി സര്‍ക്കാരിന്‍റെ 100-ാം ദിവസത്തിനെ സംബന്ധിച്ച് ‘100 ദിവസത്തില്‍ 100 നാഴികക്കല്ലുകള്‍’ എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഹസ്രാബുദ്ധെ. രണ്ടാം മോദി സര്‍ക്കാര്‍ 2019 മെയ് 30നാണ് വീണ്ടും അധികാരത്തില്‍ എത്തുന്നത്. ഇത്തരം വെല്ലുവിളികള്‍ ഇന്ത്യ നേരത്തെയും തരണം ചെയ്തതിന് ഉദാഹരണമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം