ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: 2030 ഓട് കൂടി ഗുണമില്ലാതെ കിടക്കുന്ന 26 മില്ല്യണ്‍ ഭൂമിയും പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുടെ അതിയായ ആഗ്രഹമാണതെന്നും, അത് നമ്മള്‍ നേടുമെന്നും മോദി പറഞ്ഞു. യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സമ്മേളനം നടന്നത്. സെപ്റ്റംബര്‍ 2ന് ആരംഭിച്ച സമ്മേളനം സെപ്റ്റംബര്‍ 13ന് സമാപിക്കും. ആഗോളതാപം, മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെപ്പറ്റിയും മോദി സംസാരിച്ചു. ആകാശം, ഭൂമി, ജലം എന്നിവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, ഇവയ്ക്ക് അഭിവൃദ്ധിയുണ്ടായാല്‍ നമുക്കും അഭിവൃദ്ധിയുണ്ടാകും. മോദി പറഞ്ഞു.