പ്രളയബാധിതര്‍ക്ക് സഹായം പ്രഖ്യാപിക്കാത്തതില്‍ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്

ബംഗളൂരു സെപ്റ്റംബര്‍ 7: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലേക്ക് നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍, പ്രളയബാധിതര്‍ക്കുള്ള ധനസഹായത്തെപ്പറ്റി ഒരക്ഷരം പോലും സംസാരിച്ചില്ലെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു ശനിയാഴ്ച വിമര്‍ശിച്ചു.

സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം പ്രളയബാധിരുണ്ട്. എന്നാല്‍ അതിനെപ്പറ്റിയൊന്നും മോദി സംസാരിച്ചില്ല, നിവേദനപത്രിക സമര്‍പ്പിക്കുകയോ ചെയ്തില്ലെന്ന് റാവു ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദിയെ കാണാനും സംസ്ഥാനത്തിന്‍റെ അവസ്ഥ പറയാനുമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ അനുമതി നേടിയെങ്കിലും, അതിന് അവര്‍ പ്രതികരിച്ചില്ല. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുമായി മോദി ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കണമെന്നും റാവു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →