ന്യൂഡല്‍ഹി സെപ്റ്റംബര്‍ 5: ഡോ എസ് രാധാകൃഷ്ണന്‍റെ ജന്മദിനവാര്‍ഷികത്തില്‍, അദ്ദേഹത്തിന് ആദരാജ്ഞലികള്‍ നേര്‍ന്ന് വ്യാഴാഴ്ച വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പൂരി. അദ്ദേഹത്തിന്‍റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. അവസരത്തില്‍ എല്ലാ അദ്ധ്യാപകര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഹര്‍ദീപ്.
രാജ്യത്തിന്‍റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ പ്രസിഡന്‍റുമായിരുന്നു ഡോ എസ് രാധാകൃഷ്ണന്‍. 20-ാം നൂറ്റാണ്ടിലെ വിശിഷ്ടനായ പണ്ഡിതനും, തത്ത്വചിന്തകനുമായിരുന്നു രാധാകൃഷ്ണനെന്ന് പൂരി പറഞ്ഞു. രാധാകൃഷ്ണന് ആദരാജ്ഞലികള്‍ നേര്‍ന്ന് പൂരി ട്വീറ്റ് ചെയ്തു.