ഇസ്ലാമാബാദ് സെപ്റ്റംബര്‍ 5: ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തിലൂടെ യുദ്ധത്തിന്‍റെ വിത്ത് വിതയ്ക്കുകയാണെന്ന് പാകിസ്ഥാന്‍ സൈന്യം പറഞ്ഞു. കാശ്മീരിലെ അവസ്ഥ അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്ഥാവന.
കാശ്മീരിലെ അവസ്ഥ അപകടകരമാണെന്നും ഇന്ത്യയുടെ തീരുമാനം യുദ്ധത്തിനുള്ള വിത്ത് വിതയ്ക്കുകയാണെന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പാകിസ്ഥാന്‍ സൈന്യം ശ്രമിക്കുന്നതെന്നും ഗഫൂര്‍ പറഞ്ഞു.