ന്യൂഡല്‍ഹി സെപ്റ്റംബര്‍ 3: വഖാഫ് ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തിയതിന് തമിഴ്നാട്ടിലുള്ള 80 വയസ്സുകാരനെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് നോട്ടീസ് അയച്ചത്.
പ്രതിയായ വിദ്യാഭ്യാസ ഓഫീസറായിരുന്ന എന്‍ ഷണ്‍മുഖത്തിനെതിരെയാണ് കോടതി നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്‍കാനായി രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.