ആട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി ക്ഷേമബോര്‍ഡ് രൂപീകരിക്കും; പുതുച്ചേരി സര്‍ക്കാര്‍

പുതുച്ചേരി ആഗസ്റ്റ് 31: ആട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി ക്ഷേമബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ച് പുതുച്ചേരി ഭരണകൂടം. തൊഴിലാളികളുടെ ജീവിതം മികച്ചതാക്കാന്‍ ഉറപ്പുവരുത്തുമെന്ന് ക്ഷേമവകുപ്പ്മന്ത്രി എം കന്ധസ്വാമി ശനിയാഴ്ച പറഞ്ഞു.

എഐഎഡിഎംകെ അംഗം എ അന്‍ബഴകന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാല തട്ടിപ്പറിക്കുക, കൊലപാതകങ്ങള്‍ എന്നീ കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്നും പുതുച്ചേരി കുറ്റവാളികള്‍ക്കുള്ള പാര്‍പ്പിടമാണെന്നും ബിജെപി അംഗം സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →