ഹൈദരാബാദ് ആഗസ്റ്റ് 31: പത്ത് പൊതുമേഖല ബാങ്കുകള്‍ നാല് ബാങ്കുകളായി ലയിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യ ബാങ്ക് തൊഴിലാളി സംഘടന. തെറ്റായ തീരുമാനം തെറ്റായ സമത്താണെന്നും അവര്‍ പറഞ്ഞു. അനവസരത്തും ശരിയായി ആസൂത്രണം ചെയ്യാതെയുമാണ് ബാങ്ക് ലയനം നടത്തിയതെന്നും സംഘടന വ്യക്തമാക്കി.
പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അല്ലഹാബാദ് ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഒറിയേന്‍റല്‍ ബാങ്ക്, ആന്ധ്രബാങ്ക് എന്നീ 10 ബാങ്കുകളാണ് ലയിപ്പിച്ചത്. അതിനെ സംബന്ധിച്ച് പരിശോധന വേണമെന്നും അഖിലേന്ത്യ ബാങ്ക് സംഘടന ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കടാചലം മാധ്യമങ്ങളോട് പറഞ്ഞു. ആറുബാങ്കുകള്‍ അടച്ചുപൂട്ടുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്‍റെ തീരുമാനത്തിനെ ശക്തമായി എതിര്‍ക്കുമെന്നും, അതിനെതിരെ ബാങ്ക് സംഘടന സമരം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.