ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ്; പ്രഭാതസവാരിക്ക് നേതൃത്വം നല്‍കി പ്രഹ്ളാദ് സിങ് പട്ടേല്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 31: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ്മന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ പ്രഭാത സവാരിക്ക് നേതൃത്വം നല്‍കി. ഹ്യുമയൂണ്‍ ശവകുടിരത്തിലായിരുന്നു പ്രഭാതസവാരി. ആരോഗ്യമെന്നത് ഇന്ത്യന്‍ പാരമ്പര്യവും പൈതൃകവുമാണ്. അത് നിലനിര്‍ത്താനായി യോഗ, നടത്തം, വ്യായാമം എന്നിവ അത്യാവശ്യമാണ്. അവസരത്തില്‍ പട്ടേല്‍ പറഞ്ഞു.

‘ആരോഗ്യമാണ് ധനം’. ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കിലേ ലക്ഷ്യങ്ങള്‍ നേടാന്‍ നമുക്ക് സാധിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഫിറ്റ് ഇന്ത്യ മൂവ്മെന്‍റില്‍ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം