ഗുന്‍ണ്ടൂര്‍ ആഗസ്റ്റ് 31: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വൃക്ഷതൈകള്‍ നടാന്‍ ജനങ്ങളോട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി. വായു മലിനീകരണം തടയുന്നതിനായി 1000 ഇലക്ട്രിക് ബസുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ജില്ലയില്‍ 70-ാം വനമഹോത്സവത്തോടനുബന്ധിച്ച്, വനവത്കരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു റെഡ്ഡി. പരിപാടിയോടനുബന്ധിച്ച് റെഡ്ഡി ഗ്രാമത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. 25 കോടി തൈകള്‍ നടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഒരോരുത്തരും മൂന്ന് തൈകള്‍ വീതം നടണമെന്നും റെഡ്ഡി പറഞ്ഞു. മന്ത്രി പേര്‍ണി വെങ്കട്രാമയ്, മോപിദേവി വെങ്കട്ട രാമണ്ണ, സുചാരിത, ശ്രീനിവാസ റെഡ്ഡി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.