കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം; രാഹുല്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 28: കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും പാകിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇടപെടേണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ട്, എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയാണ്. മറ്റ് രാജ്യങ്ങളില്‍ അതില്‍ കൈകടത്തേണ്ടയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പാകിസ്ഥാനാണ് ജമ്മു കാശ്മീരില്‍ അക്രമത്തിന് കാരണമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കാശ്മീരില്‍ നടക്കുന്ന അക്രമങ്ങള്‍ ലോകഭീകരതയ്ക്ക് തന്നെ കാരണമായ പാകിസ്ഥാന്‍റെ പിന്തുണയോടെയാണെന്നും രാഹുല്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →