ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ പിവി സിന്ധുവിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി ആഗസ്റ്റ് 27: ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ പിവി സിന്ധുവിനെ ചൊവ്വാഴ്ച അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിന്ധു ഇന്ന് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയിരുന്നു. കായികമന്ത്രി കിരണ്‍ റിജ്ജുവിന്‍റെയും സിന്ധുവിന്‍റെ കോച്ച് പുലേല ഗോപിചന്ദിന്‍റെയും സാന്നിദ്ധ്യത്തിലാണ് മോദി സിന്ധുവിനെ അഭിനന്ദിച്ചത്.

ഇന്ത്യയുടെ അഭിമാനം, വീട്ടിലേക്ക് സ്വര്‍ണ്ണവും ഒരുപാട് സന്തോഷവും കൊണ്ടുവന്ന യോദ്ധാവ്. സിന്ധുവിനെ കണ്ടതില്‍ സന്തോഷവും, ഭാവിയിലേക്ക് ആശംസകളും നേര്‍ന്നുകൊണ്ട് മോടി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →