ആമസോണ്‍ കാട്ടുതീ; ജി-7 അംഗരാജ്യങ്ങളുടെ അടിയന്തിരസഹായത്തിനെ തിരസ്ക്കരിച്ച് ബ്രസീല്‍

ബ്രസീലിയ ആഗസ്റ്റ് 27: ആമസോണിലുണ്ടായ കാട്ടുതീയെ ചെറുത്തുനില്‍ക്കാനായി ജി-7 രാഷ്ട്രങ്ങളുടെ സഹായത്തിനെ തിരസ്ക്കരിച്ച് ബ്രസീല്‍. ജി-7 അംഗരാജ്യങ്ങള്‍ 20 മില്ല്യണ്‍ യൂറോ അടിയന്തിരമായി നീക്കിവെയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച പറഞ്ഞു. കാനഡയും 15 മില്യണ്‍ നല്‍കുമെന്ന് പറഞ്ഞു.

സഹായങ്ങള്‍ക്ക് നന്ദി. ഒരുപക്ഷേ, ആ സഹായങ്ങള്‍കൊണ്ട് യൂറോപ്പിലെ കാടുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയും. ലോകത്തിന്‍റെ തന്നെ പാരമ്പര്യ ആസ്ഥാനമായ പ്രധാനപള്ളിയിലുണ്ടായ തീ മുന്‍കൂട്ടി കണ്ട് തടയാന്‍ മാക്രോണിന് കഴിഞ്ഞില്ല. ലോറന്‍സോണി പറഞ്ഞു.

എങ്ങനെയാണ് കാടുകളെ സംരക്ഷിക്കേണ്ടതെന്ന് മറ്റുള്ള രാജ്യങ്ങളെ കാണിച്ചുകൊടുക്കാന്‍ ബ്രസീലിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →