ജി-7 ഉച്ചക്കോടിയില്‍ സെനഗള്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് മോദി

പാരിസ് ആഗസ്റ്റ് 26: ജി-7 ഉച്ചക്കോടിയില്‍ സെനഗള്‍ പ്രസിഡന്‍റ് മാക്കി സളിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രി നരേന്ദ്രമോദി സെനഗള്‍ പ്രസിഡന്‍റ് മാക്കി സളിനെ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം, ഭീകരാക്രമങ്ങളില്‍ സഹകരണം തുടങ്ങിയ നയതന്ത്രപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു-വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധം, വാണിജ്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിനെയും മോദി സന്ദര്‍ശിച്ചു.

ജി-7 ഉച്ചക്കോടിയില്‍ പങ്കുകൊള്ളാനായി മോദി ഫ്രാന്‍സിലാണ്. മറ്റ് പ്രമുഖ നേതാക്കളെയും മോദി സന്ദര്‍ശിക്കും.

Share
അഭിപ്രായം എഴുതാം