ധാക്ക ആഗസ്റ്റ് 23: ഭഗവാന്‍ കൃഷ്ണന്‍റെ ജന്മനാളായ അഷ്ടമിനാളില്‍ അത്യുത്സാഹത്തോടെ ബംഗ്ലാദേശില്‍ ആഘോഷിച്ചു. മധുരയില്‍ വാസുദേവന്‍റെയും ദേവകിയുടെയും മകനായി കൃഷ്ണന്‍ ഈ ദിവസം ജനിച്ചുവെന്നാണ് വിശ്വാസം. ലോകത്തിനെ ദുരിതത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കൃഷണന്‍ പിറവിയെടുത്തു.
രാജ്യ തലസ്ഥാനം, ധാക്ക, പ്രാദേശിക നഗരങ്ങള്‍, ജില്ലകള്‍ എന്നിവിടങ്ങളില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കും. സംഭവബഹുലമായ കൃഷ്ണന്‍റെ ജീവിതം പ്രദര്‍ശിപ്പിക്കും. ജന്മാഷ്ടമി പ്രമാണിച്ച് ഇന്ന് പൊതുഅവധിയാണ്. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുള്‍ ഹമീദ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഹിന്ദുസമുദായ അംഗങ്ങളെ ആശംസിച്ചു. രാജ്യത്ത് എല്ലാവിധ എല്ലാ മതങ്ങളും ഐക്യത്തോടെയാണ് കഴിയുന്നതെന്നും അതാത് സമുദായത്തിന് അവരവരുടെ ആഘോഷങ്ങളും ആചാരങ്ങളും നടത്താമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.