ന്യൂഡല്‍ഹി ആഗസ്റ്റ് 23: ബീഹാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ ആനന്ദ് സിങ്ങ് വെള്ളിയാഴ്ച സാകേത് കോടതിക്ക് മുമ്പാകെ കീഴടങ്ങി. എകെ-47 തോക്ക്, 22 കാട്രിഡ്ജുകള്‍, 2 ബോംബ് എന്നിവ മോകാമയിലുള്ള സിങ്ങിന്‍റെ ഭവനത്തില്‍ നിന്ന് വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 18 വരെ ആനന്ദ് ഡല്‍ഹിയിലുണ്ടായിരുന്നു. ആഗസ്റ്റ് 20നാണ് അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് കീഴടങ്ങി. സിങ്ങിന്‍റെ അടുത്ത ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ബീഹാറിലുള്ള ബാര്‍ഹ് കോടതിയിലേക്ക് ഡല്‍ഹി പോലീസ് സിങ്ങിനെ മാറ്റും.
ആനന്ദ് സിങ്ങിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി നിരസിച്ചു.