എംഎന്‍എസ് നേതാവ് രാജ് താക്കറെയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

രാജ് താക്കറെ

മുംബൈ ആഗസ്റ്റ് 22: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്നില്‍ വ്യാഴാഴ്ച ഹാജരായി. സിടിഎല്‍എന്‍ കമ്പനിയും ഐഎല്‍എഫ്എസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

ഭാര്യ ശര്‍മ്മിള, മകന്‍ അമിത്, മകള്‍ ഉര്‍വ്വശി, എംഎന്‍എസ് നേതാവ് ബാല നന്ദ്ഗാവേങ്കര്‍ എന്നിവര്‍ രാജ് താക്കറെയെ അനുഗമിച്ചു. 11.30യ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടോടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആജ്ഞയെ ബഹുമാനിക്കുന്നുവെന്നും താക്കെറെ പറഞ്ഞു.

Share
അഭിപ്രായം എഴുതാം