രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ പരോള്‍ മൂന്ന് ആഴ്ച കൂടിനീട്ടി

നളിനി

ചെന്നൈ ആഗസ്റ്റ് 22: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ നളിനി (52)ക്ക് മൂന്ന് ആഴ്ചത്തേക്ക് പരോള്‍ നീട്ടി വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി. മകളുടെ വിവാഹാവശ്യത്തിനായി ഒരു മാസത്തേക്ക് പരോള്‍ നീട്ടിനല്‍കണമെന്ന് അപേക്ഷിച്ച് നളിനി ഹര്‍ജി നല്‍കിയിരുന്നു.
ജസ്റ്റിസ് എംഎം സുന്ദരേശ്, ജസ്റ്റിസ് എം നിര്‍മ്മല്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്.

പരോള്‍ നീട്ടികിട്ടണമെന്ന അപേക്ഷ വെല്ലൂര്‍ ജയില്‍ അധികൃതര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. മകളുടെ വിവാഹ ഒരുക്കങ്ങള്‍ അവസാനിപ്പിക്കാനാണ് പരോളെന്ന് നളിനി ഹര്‍ജിയില്‍ വ്യക്തമാക്കി. ലണ്ടനില്‍ താമസിക്കുന്ന മകള്‍ വിവാഹത്തിനായി അടുത്ത മാസത്തില്‍ ആദ്യം ഇന്ത്യയിലേക്ക് വരുമെന്നും നളിനി ഹര്‍ജിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം