ന്യൂഡല്‍ഹി ആഗസ്റ്റ് 21: മുന്‍ധനകാര്യമന്ത്രിയായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് എന്‍വി രാമണ്ണ വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. അടിയന്തിരമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് രാമണ്ണ ഫയല്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്ക് അയച്ചു. എന്നാല്‍ ചിദംബരത്തിന്‍റെ അഭിഭാഷകനായ കപില്‍ അവതരിപ്പിച്ച വിഷയം കേള്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
അപേക്ഷ കേള്‍ക്കും വരെ ശക്തമായ തീരുമാനമെടുക്കില്ലായെന്ന് കപിലിന്‍റെ അപേക്ഷ നിരസിച്ചുകൊണ്ട് കോടതി പറഞ്ഞു. തന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഒളിച്ചോടില്ലെന്നും തെളിവുകളില്‍ ഇടപെടുകയോ ഇല്ലെന്ന് ചിദംബരം വ്യക്തമാക്കി.