പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ഉയര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൗ ആഗസ്റ്റ് 20: പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ഉയര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡീസലിന് ലിറ്ററിന് 98 പൈസയും പെട്രോളിന് ലിറ്ററിന് 2.35 ആണ് വര്‍ദ്ധിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.

പെട്രോളിന് ലിറ്ററിന് 71.30 രൂപയും ഡീസലിന് ലിറ്ററിന് 64.36 രൂപയുമായിരുന്നു നേരത്തെയുള്ള വില. വര്‍ദ്ധനവ് മൂലം സംസ്ഥാന ഖജനാവില്‍ 3000 കോടിയുടെ ലാഭമുണ്ടാകുമെന്നും അത് വികസനപദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പെട്രോളിനുള്ള വാറ്റ് 26.80%, ലിറ്ററിന് 16.74 രൂപയും ഡീസലിന് 17.48%, ലിറ്ററിന് 9.41 രൂപയുമാണെന്ന് ചീഫ് സെക്രട്ടറി അലോക് സിന്‍ഹ പറഞ്ഞു. അര്‍ദ്ധരാത്രി മുതലാണ് വില നിലവില്‍ വരുക. പൊതുജന താത്പര്യാര്‍ത്ഥമാണ് ഇങ്ങനെയൊരു തീരുമാനമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അറിയിപ്പില്‍ ഒപ്പുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. രണ്ട് മാസത്തില്‍ താഴെ ഇത് രണ്ടാം തവണയാണ് പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്തുന്നത്.

Share
അഭിപ്രായം എഴുതാം