ജെറുസലേം ആഗസ്റ്റ് 17: ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് യുഎസ് കോണ്‍ഗ്രസ്സ് വനിത റഷാദാ റ്റലൈസിന് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ അനുമതി. അനുമതി നിരസിച്ച് റഷാദാ. ഇസ്രായേലിലുള്ള തന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാനായാണ് റഷാദാ ഇസ്രയേലിലേക്ക് പോകാന്‍ സന്ദര്‍ശാനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ റഷാദായെ സര്‍ക്കാര്‍ ക്രൂരമായി അപമാനിച്ചു. തുടര്‍ന്നാണ് തന്‍റെ അമ്മൂമ്മയെ കാണാനായി ഇസ്രായേലിലേക്ക് പോകുന്നില്ലെന്ന് റഷാദ അറിയിച്ചത്.
യുഎസ് കോണ്‍ഗ്രസ്സ് ഡെമോക്രാറ്റിക് വനിതാ അംഗമായ ഇല്‍ഹാര്‍ ഒമറിനൊപ്പമാണ് ഇസ്രായേലിലേക്ക് ഔദ്യോഗികമായി പോകാന്‍ റഷാദ തീരുമാനിച്ചത്. എന്നാല്‍ അത് അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്‍യാഹു വ്യാഴാഴ്ച പറഞ്ഞു. മാനുഷിക പരിഗണനമൂലം കുടുംബത്തെ കാണാമെന്ന് റഷാദയെ വെള്ളിയാഴ്ച ഇസ്രായേല്‍ അറിയിച്ചു.
അനുമതി ലഭിച്ചെങ്കിലും താന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കില്ലെന്ന് റഷാദയും ഉറപ്പിച്ചു പറഞ്ഞു.