പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസനിധിയ്ക്കായി അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി

ന്യൂഡല്‍ഹി ആഗസ്റ്റ് 16: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച നേരില്‍ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രളയം പ്രഹരിച്ച കര്‍ണാടകയ്ക്ക് ദുരിതാശ്വസനിധിയിലേക്ക് സഹായം ആവശ്യപ്പെടാനാണ് യെദ്യൂരപ്പ എത്തിയത്. ചീഫ് സെക്രട്ടറി ടിഎം വിജയ്ഭാസ്ക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് അങ്ങാടി, പ്രഹ്ളാദ് ജോഷി എന്നിവരും സന്നിതരായിരുന്നു.

ആഭ്യന്തമന്ത്രി അമിത് ഷാ, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരായി ചര്‍ച്ച നടത്തിയെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയിലെ പ്രളയം തകര്‍ത്തറിഞ്ഞ ജില്ലകളിലാണ് അടിയന്തിരമായി സഹായം വേണ്ടത്. നിരവധി പേരാണ് പ്രളയത്തില്‍ മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →