ചന്ദ്രയാന്‍-2; ഭ്രമണപഥമാറ്റം വിജയകരം

ചെന്നൈ ആഗസ്റ്റ് 14: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചത്. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള മാറ്റം വിജയകരമായി. ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് വിജയകരമായി ഗതിമാറ്റം പൂര്‍ത്തിയാക്കിയത്. പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍ഡ് ലൂണാര്‍ ഇന്‍ജക്ഷന്‍ (ടിഎല്‍ഐ) എന്ന പ്രക്രിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ജൂലൈ 23നും ആഗസ്റ്റ് 6നുമിടയില്‍ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം