ന്യൂഡല്‍ഹി ആഗസ്റ്റ് 13: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയോട് കാശ്മീരിലേക്ക് നേരിട്ട് വന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറഞ്ഞ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. സഞ്ചരിക്കാനും അവിടുത്തെ ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.
താങ്കളുടെ ക്ഷണം സ്വീകരിച്ച് ഞാനും നിയുക്ത പ്രതിപക്ഷസംഘവും ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാനെത്തും- രാഹുല്‍ ട്വീറ്റ് ചെയ്തു. രാഹുലിന് കാശ്മീരിലേക്ക് വരാന്‍ വിമാനം നല്‍കാമെന്ന് മാലിക് വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് സ്വതന്ത്ര്യമായി സഞ്ചരിക്കാനും ആളുകളെ കാണാനുമുള്ള അനുവാദം മതിയെന്ന് വിമാനം നിരസിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കി.
അനുച്ഛേദം 370 അസാധുവാക്കി, പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്ത് വന്‍ അക്രമങ്ങളാണ് നടക്കുന്നതെന്ന രാഹിലിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.