മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം ആഗസ്റ്റ് 13: വയനാട്ടിലെയും മലപ്പുറത്തെയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ ഈ ജില്ലകളില്‍ മരണപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, സംസ്ഥാന ദുരന്ത നിവാരണ അംഗങ്ങള്‍ തുടങ്ങിയവര്‍ അനുഗമിക്കും. ജില്ലകളിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. വൈകിട്ടോടെ മുഖ്യമന്ത്രി സംസ്ഥാന തലസ്ഥാനത്തേക്ക് തിരിച്ചുപോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →