ന്യൂഡല്‍ഹി ആഗസ്റ്റ് 9: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കേരളത്തിന് സഹായം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടലും പ്രളയവും ബാധിച്ച പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വയനാട്ടില്‍സഹായം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചെന്നും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം ആവശ്യപ്പെട്ടെന്നും വയനാട്ടില്‍ നിന്നുള്ള ലോക്സഭ എംപി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളില്‍ വേണ്ടുന്ന സഹായങ്ങള്‍ എത്തിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് കൊടുത്തെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.