മഹാരാഷ്ട്രയില്‍ ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു

സാംഗ്ലി ആഗസ്റ്റ് 8: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ വ്യാഴാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മുങ്ങി 14 മരണം. പ്രളയബാധിത പ്രദേശമായ ബ്രഹ്നാല്‍ ജില്ലയില്‍ നിന്ന് 32 ഓളം ആള്‍ക്കാരെയും കയറ്റി വന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 8 സ്ത്രീകളും 4 കുട്ടികളുമടക്കം 14 പേരെ കാണാതായി.
കുറെപേര്‍ നീന്തി രക്ഷപ്പെട്ടു.

ബോട്ടില്‍ അമിതഭാരവും ആവശ്യത്തിനുള്ള രക്ഷാഉപകരങ്ങളുമില്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →