ന്യൂഡല്‍ഹി ആഗസ്റ്റ് 7: ജമ്മു കാശ്മീരിന് പ്രത്യേക പദവിയും പരിരക്ഷയും നല്‍കുന്ന അനുച്ഛേദം 370 അസാധുവാക്കാനുള്ള വിജ്ഞാപനത്തില്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ചൊവ്വാഴ്ച പ്രസിഡന്‍റ് കരാറില്‍ ഒപ്പുവെച്ചതോടെ സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി അവസാനിച്ചു.
ഇരുസഭകളും അംഗീകരിച്ചതോടെയാണ് ഈ തീരുമാനം. ചൊവ്വാഴ്ച ഒപ്പുവെച്ച കരാറില്‍, ആഗസ്റ്റ് 6 മുതല്‍ അനുച്ഛേദം 370 അസാധുവാകുന്നുവെന്നും അറിയിച്ചു.
അനുച്ഛേദം 370 അസാധുവാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്ന ബില്‍ ലോക്സഭ ചൊവ്വാഴ്ച പാസ്സാക്കി. രാജ്യസഭ തിങ്കളാഴ്ച ബില്‍ പാസ്സാക്കി.