രബീന്ദ്രനാഥ് ടാഗോറിന്‍റെ 78-ാം ചരമവാര്‍ഷികം ആചരിച്ച് ബംഗ്ലാദേശ്

രബീന്ദ്രനാഥ് ടാഗോര്‍

ധാക്ക ആഗസ്റ്റ് 6: പ്രമുഖ ഇന്ത്യന്‍ സാഹിത്യകാരനും സാംസ്ക്കാരിക നായകനുമായ രബീന്ദ്രനാഥ് ടാഗോറിന്‍റെ 78-ാം ചരമവാര്‍ഷികം ചൊവ്വാഴ്ച ആചരിച്ച് ബംഗ്ലാദേശ്. ബംഗാളി ഭാഷയിലും സാഹിത്യത്തിലും അതീവ ജ്ഞാനമുണ്ടായിരുന്ന ടാഗോര്‍ തന്‍റെ 80-ാം വയസ്സില്‍, 1941ല്‍ ഈ ദിവസമാണ് ഓര്‍മ്മയായത്.

ടാഗോറിനോടുള്ള ആദരവ് സൂചകമായി വിവിധ സംഘടനകള്‍ പല പരിപാടികളും ടെലിവിഷന്‍ ചാനലുകള്‍ പ്രത്യേക പരിപാടികളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ബംഗ്ല അക്കാഡമി, ബംഗ്ലാദേശ് ശില്‍പകല അക്കാഡമി, ശിശു അക്കാഡമി തുടങ്ങിയ നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ടാഗോറിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ പല പദ്ധതികളും ആവിഷ്ക്കരിക്കുന്നുണ്ട്.

കവി, കലാകാരന്‍, നാടകാകൃത്ത്, നോവലിസ്റ്റ് തുടങ്ങിയ രംഗങ്ങളില്‍ പ്രശസ്തനാണ്. 1861 മെയ് 7ന് ദേബാന്ദ്രനാഥ് ടാഗോറിന്‍റെയും ശാരദ ദേവിയുടെയും 13-മത്തെ മകനായി കൊല്‍ക്കത്തയിലാണ് ടാഗോറിന്‍റെ ജനനം.

ഏഷ്യയിലെ ആദ്യ നൊബേല്‍ പുരസ്ക്കാരം ജേതാവാണ് ടാഗോര്‍, 1913ല്‍ ഗീതാജ്ഞലിയ്ക്കാണ് ടാഗോര്‍ പുരസ്ക്കാരം നേടിയത്.

ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’യും, ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ ‘അമര്‍ സോണാര്‍ ബംഗ്ല’യും ടാഗോറിന്‍റെയാണ്.

Share
അഭിപ്രായം എഴുതാം