ന്യൂഡല്‍ഹി ആഗസ്റ്റ് 6: കാശ്മീരിന്‍റെ പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കുന്നത് സംബന്ധിച്ച ബില്‍ പാസ്സാക്കുന്നതിനെതിരെ ട്രഷറി ബഞ്ചും, കോണ്‍ഗ്രസ്സ്, ഡിഎംകെ അംഗങ്ങളും ചൊവ്വാഴ്ച ലോക്സഭയില്‍ ഏറ്റുമുട്ടി. കാശ്മീരിന്‍റെ പദവി റദ്ദാക്കാനുള്ള ബില്‍ പരിഗണനയ്ക്കെടുക്കുന്നത് സംബന്ധിച്ചാണ് സഭയില്‍ എതിര്‍പ്പ് ഉണ്ടായത്.
ഞാനൊരു വിശദീകരണമാണ് ആവശ്യപ്പെടുന്നതെന്നും, കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കത് അറിയണമെന്നും കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയുടെയും സാന്നിദ്ധ്യത്തില്‍ പറഞ്ഞു. ലാഹോറിലും ഷിംലയിലുമായി രണ്ട് കരാറുകള്‍ ഒപ്പു വെച്ചിട്ടുണ്ടെന്നും അധിര്‍ കൂട്ടിച്ചേര്‍ത്തു.