ന്യൂഡല്‍ഹി ആഗസ്റ്റ് 6: അയോദ്ധ്യ കേസിലെ വാദം കേള്‍ക്കലിന്‍റെ ഓഡിയോ റെക്കോഡിങ്ങോ തത്സമയ സംപ്രേക്ഷണമോ അനുവദിക്കില്ലെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇത് അറിയിച്ചത്.
ഇനി വിചാരണ തുടങ്ങാം എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞത്. ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവരാണ് മറ്റ് നാല് ജഡ്ജിമാര്‍.
മൂന്നംഗം അടങ്ങുന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 2 മുതല്‍ കേസിന്‍റെ വിചാരണ എല്ലാ ദിവസവും കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചത്.