ലഖ്നൗ ആഗസ്റ്റ് 1: ഉന്നാവോ ബലാത്സംഗകേസിലെ പ്രധാന പ്രതിയും ബിജെപിഎംഎല്‍എയുമായ കുല്‍ദീപ് സിങ് സേംഗാറിനെ വ്യാഴാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബുധനാഴ്ച അയോദ്ധ്യയിലെ രാംലാല ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ യുപി ബിജെപി പ്രസിഡന്‍റ് സ്വന്ത്ര ദീ സിങ്, അത് വേണ്ടെന്നുവെച്ച് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു.
സംസ്ഥാന ബിജെപി നേതാക്കന്മാര്‍ പാര്‍ട്ടിയുടെ ഈ തീരുമാനത്തെപ്പറ്റി ബോധവാന്മാരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിജെപി എംഎല്‍എ ഒരു വര്‍ഷം മുന്‍പ് സസ്പെന്‍റ് ചെയ്തെന്നാണ് സിങ് ചൊവ്വാഴ്ച പറഞ്ഞത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന രണ്ട് സ്ത്രീകളടക്കം മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരെയും ഉന്നാവോ പോലീസ് സുപ്രണ്ട് സസ്പെന്‍റ് ചെയ്തു.
ഞായറാഴ്ച റായ്ബറേലിയിലേക്ക് പോകും വഴിയുണ്ടായ അപകടത്തില്‍ സസ്പെന്‍റ് ചെയ്ത സുധീഷ് പട്ടേല്‍, സുനിത, റൂബി കുമാരി എന്നിവര്‍ പെണ്‍കുട്ടിയെ അനുഗമിച്ചിരുന്നില്ല. ജോലിയില്‍ വരുത്തിയ അശ്രദ്ധ മൂലമാണ് മൂവര്‍ക്കും ശിക്ഷ വിധിച്ചത്.